Share on linkedin
Share on linkedin
Share

ഇന്ത്യയിലെ പഠനത്തിന് 10 ലക്ഷം വരെ; വിദേശത്തെങ്കില്‍ 20 ലക്ഷം രൂപ വരെ വായ്പ. പണമില്ലാതെ ഉപരിപഠനം പ്രതിസന്ധിയിലായവർക്ക് ആശ്വാസമാണ് വിദ്യാഭ്യാസ വായ്പ. വിദ്യാഭ്യാസ വായ്പയെക്കുറിച്ചുള്ള  സംശയങ്ങളും ഉത്തരങ്ങളും

 

Book Your College Admission

ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ ഡിഗ്രി/ഡിപ്ലോമ എന്നീ കോഴ്സുകള്‍ക്കാണ് വിദ്യാഭ്യാസ വായ്പ ലഭിക്കുന്നത്. നഴ്സിങ്, അധ്യാപക കോഴ്സുകള്‍, പൈലറ്റ് പരിശീലനം എന്നിവയെല്ലാം വായ്പ ലഭിക്കുന്ന കോഴ്സുകളാണ്. സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഏജന്‍സികളായ യു.ജി.സി, എ.ഐ.സി.ടി.ഇ, എം.സി.ഐ. എന്നിവയോ സര്‍ക്കാരോ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങള്‍  നടത്തുന്ന കോഴ്സുകള്‍ക്കേ വായ്പ ലഭിക്കൂ. 

 

മൂന്നുതരത്തിലുള്ള വിദ്യാഭ്യാസവായ്പകളാണ് ബാങ്കുകള്‍ നല്‍കി വരുന്നത്-ഇന്ത്യയിലെ മികവാര്‍ന്ന സ്ഥാപനങ്ങളിലെ പഠനം, ഇന്ത്യയിലെത്തന്നെ ഇതര കോളേജുകളിലെ പഠനം, ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥാപനങ്ങളിലെ പഠനം എന്നിങ്ങനെ. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കും ബാങ്കുകള്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ ലഭിക്കും. 

 

കോഴ്സുകളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, ബോഡിങ് ചെലവുകള്‍, പുസ്തകം-ലൈബ്രറി, ലാബ് ഫീസ്, കംപ്യൂട്ടര്‍, പ്രോജക്ട് വര്‍ക്ക് എന്നിവ വിദ്യാഭ്യാസ വായ്പയുടെ പരിധിയില്‍പ്പെടുന്ന ചെലവുകളാണ്. ഡൊണേഷന്‍, ക്യാപിറ്റേഷന്‍ ഫീസ് എന്നിവ വിദ്യാഭ്യാസ വായ്പയില്‍ ഉള്‍പ്പെടുന്ന ചെലവുകളല്ല. അംഗീകൃത ചെലവുകള്‍ മെരിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്. 

 

സര്‍ക്കാര്‍ അംഗീകാരമുള്ള ഏതു കോഴ്സിലും നിയമാനുസൃതം പ്രവേശനം നേടിയ ഇന്ത്യന്‍ പൗരത്വമുള്ള ഏതു വിദ്യാര്‍ഥിക്കും ഇന്ത്യയിലോ, വിദേശത്തോ പഠനത്തിനായുള്ള വായ്പക്ക് അര്‍ഹതയുണ്ട്. പ്ലസ് ടു/ തത്തുല്യയോഗ്യത നേടിയവര്‍ക്കാണ് വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാനാവുക. അപേക്ഷകന്റെ പ്രായം സംബന്ധിച്ച് പ്രത്യേക നിബന്ധനയില്ല. 18 വയസ്സിന് താഴെയാണെങ്കില്‍ രക്ഷിതാവ് രേഖകള്‍ ഒപ്പിട്ട് നല്‍കുകയും, അപേക്ഷകന് പ്രായപൂര്‍ത്തിയാവുമ്പോള്‍ രേഖകളില്‍ അംഗീകാരം നേടുകയും വേണം. പ്രവേശന പരീക്ഷ പാസാവുകയോ, യോഗ്യത അടിസ്ഥാനമാക്കിക്കൊണ്ടുള്ള മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുകയോ ചെയ്തവര്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചാല്‍ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്കുവരെ വിദ്യാഭ്യാസ വായ്പയ്ക്ക് അര്‍ഹതയുണ്ട്. (ഇരട്ടക്കുട്ടികളാണെങ്കില്‍ 3 പേര്‍ക്കുവരെ).

 

അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍

 

പാസായ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, പുതിയ കോഴ്സിന് അഡ്മിഷന്‍ ലഭിച്ചതിന്റെ തെളിവ്, പേര്, മേല്‍വിലാസം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍, അപേക്ഷകന്റെ ഫോട്ടോ. ഇതിനുപുറമേ രക്ഷിതാവിന്റെ ആധാര്‍/ പാന്‍കാര്‍ഡ് പകര്‍പ്പുകള്‍, രക്ഷിതാവിന്റെ/ ജാമ്യക്കാരന്റെ ഒടുവിലത്തെ രണ്ടുവര്‍ഷത്തെ ഇന്‍കം ടാക്‌സ് റിട്ടേണ്‍രേഖ എന്നിവയും അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടി വരും.

 

അപേക്ഷ

 

വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷ മാതാപിതാക്കളുടെ സ്ഥിരതാമസസ്ഥലം, അഥവാ പഠനം നടത്തുന്ന സ്ഥാപനത്തിന്റെ ഏറ്റവും അടുത്തുള്ള ബാങ്ക് ശാഖയില്‍ നല്‍കണം. പഠനസ്ഥലത്തിനടുത്തെ ശാഖയില്‍നിന്ന് വായ്പ ലഭിക്കുന്ന പക്ഷം, പഠനം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ സ്ഥിരതാമസസ്ഥലത്തെ ശാഖയിലേക്ക് മാറ്റണം. 

 

ഇന്ത്യയിലെ പഠനത്തിന് പരമാവധി 10 ലക്ഷം രൂപ വരെയും, വിദേശപഠനത്തിന് 20 ലക്ഷം രൂപ വരെയുമാണ് വിദ്യാഭ്യാസ വായ്പ ലഭിക്കുക. വായ്പയായി അപേക്ഷിക്കുന്ന തുകയുടെ നിശ്ചിതശതമാനം തുക മാര്‍ജിനായി വിദ്യാര്‍ഥികള്‍ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടി വരും. 

 

4 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് മാര്‍ജിന്‍ തുക ആവശ്യമില്ല. അതിനുമുകളില്‍, ഇന്ത്യയിലെ പഠനത്തിന് വായ്പാതുകയുടെ 5 ശതമാനവും വിദേശപഠനത്തിന് 15 ശതമാനം വരെയും മാര്‍ജിന്‍ മണിയായി വിദ്യാര്‍ഥിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടി വരും.

 

ജാമ്യവ്യവസ്ഥകള്‍

 

വിദ്യാര്‍ഥി, രക്ഷിതാവ് എന്നിവരുടെ കൂട്ടുത്തരവാദിത്വത്തിലാണ് വായ്പ ലഭിക്കുക. 4 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് സാധാരണയായി ജാമ്യം നല്‍കേണ്ടി വരാറില്ല. 4 ലക്ഷത്തിനുമുകളില്‍ 7.5 ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് മറ്റൊരാളുടെ ജാമ്യം കൂടി നല്‍കേണ്ടി വരാറുണ്ട്. 7.5 ലക്ഷത്തിന് മുകളിലും, വിദേശപഠനത്തിനും വായ്പാ തുകയ്ക്ക് തുല്യമായി വരുന്ന ഈട് നല്‍കണം. ഭൂമിയുടെ ആധാരം, സ്വര്‍ണം, ഇന്‍ഷുറന്‍സ് പോളിസികള്‍, ബാങ്ക് നിക്ഷേപസര്‍ട്ടിഫിക്കറ്റ്, തേര്‍ഡ് പാര്‍ട്ടി ഗ്യാരന്റി എന്നിവയെല്ലാം വിദ്യാഭ്യാസ വായ്പകള്‍ക്കുള്ള ഈടായി സ്വീകരിക്കും. 

 

കോഴ്സിന്റെ കാലാവധികഴിഞ്ഞ് ഒരു വര്‍ഷത്തിനകം വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് ആരംഭിക്കും. വായ്പാ തുകയുടെ വലുപ്പം അനുസരിച്ച് 7 വര്‍ഷം മുതല്‍ 15 വര്‍ഷംവരെ തിരിച്ചടവ് കാലാവധി ലഭിക്കും.

 

പലിശ

 

വിവിധ ബാങ്കുകളില്‍ വിദ്യാഭ്യാസ വായ്പയുടെ പലിശനിരക്കുകളില്‍ വ്യത്യാസമുണ്ട്. ചില സ്ഥാപനങ്ങള്‍ പെണ്‍കുട്ടികള്‍ക്കും, പലിശ കൃത്യമായി അടയ്ക്കുന്നവര്‍ക്കും പ്രത്യേക ഇളവുകള്‍ നല്‍കുന്നുണ്ട്. ഇത്തരം വിവരങ്ങള്‍ വായ്പയ്ക്ക് അപേക്ഷിക്കുന്ന ഘട്ടത്തില്‍തന്നെ ചോദിച്ചുമനസ്സിലാക്കണം. 

 

ചോദ്യങ്ങളും ഉത്തരങ്ങളും 

 

ഏതൊക്കെ ഫീസുകളും ചെലവുകളും ഉൾപ്പെടുത്തും?

 

  1. ഹോസ്റ്റൽ ഫീസ്. സ്വന്തമായി താമസം ഒരുക്കുന്നവർ ചെലവ് ബന്ധപ്പെട്ട അധികാരികളിൽ നിന്നു സാക്ഷ്യപ്പെടുത്തണം. 

 

  1. എക്സാമിനേഷൻ ഫീസ്, ലൈബ്രറി ഫീസ്, ലബോറട്ടറി ഫീസ്.

 

  1. ബുക്കുകൾ, ഉപകരണങ്ങൾ, ഇൻസ്ട്രമെന്റ്സ്, യൂണിഫോം, കംപ്യൂട്ടർ തുടങ്ങിയവയ്ക്ക്.

 

  1. സ്റ്റഡി ടൂർ, പ്രോജക്ട് വർക്ക്, തീസിസ് സമർപ്പണം തുടങ്ങിയ മറ്റു ചെലവുകൾ. എന്നാൽ ഇത് കോഴ്സ് ഫീസിന്റെ 20 ശതമാനത്തിൽ കൂടാന്‍ പാടില്ല. 

 

  1. ടൂ വീലർ വാങ്ങുന്നതിനുള്ള ചെലവും അപേക്ഷകന്റെ പേരിലെ എടുക്കുന്ന ലൈഫ് ഇൻഷുറൻസ് പ്രീമിയവും                                                                                                                                                                                                                                                                                                 
  2. പരമാവധി എത്ര തുക വായ്പ ലഭിക്കും?

 

ഇന്ത്യയിൽ പരമാവധി 10 ലക്ഷം രൂപയും വിദേശത്തെ പഠന ത്തിനു പരമാവധി 20 ലക്ഷം രൂപയും.

 

പഠനച്ചെലവു മുഴുവൻ ലഭിക്കുമോ?

 

 നാലു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കു മാർജിൻ മണി ഇല്ല. കോഴ്സ് പഠിക്കാനാവശ്യമായ മുഴുവൻ തുകയും ലഭിക്കും. നാലു ലക്ഷത്തിൽ കൂടുതലുള്ള വായ്പയ്ക്കു  ചെലവിന്റെ അഞ്ചു ശതമാനവും വിദേശത്തെ പഠനത്തിനു ചെലവിന്റെ 15 ശതമാനവും അപേക്ഷകൻ കണ്ടെത്തണം. 

 

വായ്പയ്ക്ക് ഈട് ആവശ്യമുണ്ടോ? 

 

7.5 ലക്ഷം വരെ സെക്യൂരിറ്റി ആവശ്യമില്ല. എന്നാൽ മാതാ പിതാക്കളിൽ ആരെങ്കിലും കോ ആപ്ലിക്കന്റ് ആകണം. 7.5 ലക്ഷത്തിനു മേൽ ലഭിക്കാൻ മാതാപിതാക്കളുടെ കോ ഒബ്ലിഗേഷനു പുറമേ തുല്യമായ ആസ്തി ഈടായി നൽകണം. വിവാഹിതനാണെങ്കിൽ പങ്കാളിക്കോ പങ്കാളിയുടെ മാതാ പിതാക്കള്‍ക്കോ കോ ആപ്ലിക്കന്റ് ആകാം.

 

ഈടായി എന്തെല്ലാം സ്വീകരിക്കും? 

 

വസ്തു, കെട്ടിടം, ഗവൺമെന്റ് സെക്യൂരിറ്റീസ്, പബ്ലിക് സെക്ടർ ബോണ്ട്, നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, എൽഐസി പോളിസി, സ്വർണം, ഓഹരികൾ, കടപ്പത്രങ്ങൾ, ബാങ്ക് സ്ഥിര നിക്ഷേപം തുടങ്ങിയവ. 

 

നടപടിക്രമങ്ങൾ എന്തെല്ലാം?

 

 അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ ശാഖയാണ് അപേ ക്ഷ പരിഗണിക്കുകയും വായ്പ അനുവദിക്കുകയും ചെയ്യു ന്നത് (ഇപ്പോൾ വിദ്യാലക്ഷ്മി പോർട്ടൽ വഴി അപേക്ഷിക്ക ണമെന്നു നിർബന്ധമുണ്ട്). വായ്പത്തുക ഘട്ടം ഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നൽകും. അപേക്ഷകൻ സ്വന്തം നിലയിൽ സെമസ്റ്റർ ഫീസോ മറ്റോ നൽകിയി ട്ടുണ്ടെങ്കിൽ ആറുമാസത്തിനുള്ളിൽ റീം ഇംബേഴ്സ്മെന്റ് ക്ലെയിം ചെയ്താൽ ആ പണം ബാങ്ക് അപേക്ഷകന് നേരിട്ടു നല്‍കും. 

 

എത്ര നാൾ കൊണ്ട് തിരിച്ചടയ്ക്കണം? 

 

കോഴ്സ് പൂർത്തിയായി പരമാവധി ഒരു വർഷം കഴിഞ്ഞാണു തിരിച്ചടവ് ആരംഭിക്കുന്നത്. തിരിച്ചടവ് തുടങ്ങി 15 വർഷം വരെയാണ് പരമാവധി കാലാവധി. നിശ്ചിത സമയത്ത് കോഴ്സ് പൂർത്തിയാക്കിയില്ലെങ്കിൽ രണ്ടു വർഷം  വരെ ബാങ്ക് തിരിച്ചടവ് കാലയളവു നീട്ടിക്കൊടുക്കും. മൊറോട്ടോറിയം പീരിയഡ്, റീപേയ്മെന്റ് ഹോളിഡേ എന്നീ കാലയളവിലെ പലിശ മുതലിനോടു ചേർത്താണ് ഇഎംഐ നിശ്ചയിക്കു ന്നത്. 

 

എന്താണ് ടോപ് അപ്  ലോൺ? 

 

ആദ്യ വായ്പയുടെ  മൊറോട്ടോറിയം പീരിയഡിൽ മറ്റൊരു കോഴ്സിന് പ്രവേശനം നേടിയാൽ അതിനു ടോപ് അപ് ലോണും ലഭിക്കും. രണ്ടു വായ്പകളുടെയും തിരിച്ചടവ് രണ്ടാമത്തെ കോഴ്സ് പൂർത്തിയായി ഒരു വർഷം കഴിഞ്ഞേ ആരംഭിക്കൂ. 

 

പലിശ സബ്സിഡി ലഭിക്കുമോ? 

 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു കോഴ്സ് പൂർത്തിയായി തിരിച്ചടവ് ആരംഭിക്കുന്നതു വരെയുള്ള പലിശ കേന്ദ്രസർക്കാർ വഹിക്കും. ബാങ്കുകൾ ഈ സബ്സിഡി എങ്ങനെയാണു നൽകുന്നതെന്നു വായ്പ എടുക്കും മുൻപു തന്നെ വിശദമായി ചോദിച്ചു മനസ്സിലാക്കണം. സെൻട്രൽ സെക്ടർ ഇന്ററസ്റ്റ് സബ്സിഡി സ്കീം പ്രകാരമുള്ള ഈ സബ്സിഡി ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നുള്ള വായ്പ കൾക്കാണ് ലഭിക്കുക. മാതാപിതാക്കളുടെ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ കൂടരുത്. 

 

Source :

 

Home
Colleges
Courses
Apply